Tech
Trending

ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും എത്തുന്നു

ഗൂഗിൾ പ്ലേയിലെ ആൻഡ്രോയിഡ് ഗെയിമുകൾ അടുത്തവർഷം വിൻഡോസ് കംപ്യൂട്ടറുകളിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. ഗെയിം അവാർഡ്സ് പരിപാടിയ്ക്കിടെയാണ് പ്രഖ്യാപനം.ഗെയിമർമാർക്ക് പ്രീയപ്പെട്ട ആൻഡ്രോയിഡ് ഗെയിമുകൾ ആസ്വദിക്കാൻ വേണ്ടി പ്ലാറ്റ്ഫോം കൂടുതൽ വ്യാപിപ്പിക്കുന്നതിൽ ഏറെ ആവേശത്തിലാണ് തങ്ങളെന്ന് ഗൂഗിൾ പ്ലേയിലെ ആൻഡ്രോയിഡ് ഗെയിംസ് പ്രൊഡക്റ്റ് ഡയറക്ടർ ഗ്രെഗ് ഹാർട്രെൽ പറഞ്ഞു.2022 ൽ ഗൂഗിൾ പ്ലേ ഗെയിമുകൾ കൂടുതൽ ഉപകരണങ്ങൾ ആസ്വദിക്കാനാവും. ഫോണുകൾ, ടാബ് ലെറ്റുകൾ, ക്രോം ബുക്ക്, അധികം വൈകാതെ വിൻഡോസ് കംപ്യൂട്ടറുകളിലും മാറിമാറി കളിക്കാൻ സാധിക്കും. കൂടുതൽ ലാപ്ടോപ്പുകളിലേക്കും ഡെസ്ക്ടോപ്പുകളിലേക്കും ഗെയിം എത്തും.അടുത്തവർഷം അവതരിപ്പിക്കും എന്നല്ലാതെ ആൻഡ്രോയിഡ് ഗെയിമുകൾ പിസികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ഗൂഗിൾ വെളിപ്പെടുത്തിയില്ല.ആൻഡ്രോയിഡ് ഗെയിമുകൾ നിയന്ത്രണങ്ങളില്ലാതെ പിസികളിൽ ലഭ്യമാക്കുമോ എന്നും അതോ അതിന് എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടാവുമോ എന്നും വ്യക്തമല്ല.ആമസോൺ ആപ്പ്സ്റ്റോറിന്റെ പിൻബലത്തിൽ ടിക് ടോക്ക് പോലുള്ള ചില ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് 11 കംപ്യൂട്ടറുകളിൽ ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതേ രീതിയിൽ തന്നെയാകുമോ ആൻഡ്രോയിഡ് ഗെയിമുകളുടേയും വരവ് എന്ന് വ്യക്തമല്ല.

Related Articles

Back to top button