
ഓൺലൈൻ മത്സ്യ, മാംസ വിപണന രംഗത്തെ മുൻനിര സംരംഭമായ ‘ഫ്രഷ് ടു ഹോം’ സീരീസ് ഡി ഫണ്ടിങ്ങിൽ സമാഹരിച്ചത് 862 കോടി രൂപ. ഇതിൽ ഏറ്റവും കൂടുതൽ നിക്ഷേപം ആഗോള കമ്പനിയായ ആമസോണിന്റെ സംബവ് വെൻച്വർ ഫണ്ടിങ്ങിന്റേതാണ്.ആമസോൺ നിക്ഷേപം നടത്തുന്ന ആദ്യ കേരള സംരംഭമാണ് ഫ്രഷ് ടു ഹോം എന്നും നിക്ഷേപം സാങ്കേതികവിദ്യ വിപുലപ്പെടുത്തുന്നതിന് ഉപയോഗിക്കുമെന്നും കമ്പനി സഹസ്ഥാപകനും സിഒഒയുമായ മാത്യു ജോസഫ് പറഞ്ഞു. ഫ്രഷ് ടു ഹോമിന്റെ നിലവിലുള്ള നിക്ഷേപകരായ അയൺ പില്ലർ, ഇൻവെസ്റ്റ്കോർപ്, ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ദുബായ്, അസ്സന്റ് ക്യാപ്പിറ്റൽ തുടങ്ങിയവരും പുതിയ നിക്ഷേപകരായ ഇ 20 ഇൻവെസ്റ്റ്മെന്റ്, മൗണ്ട് ജൂഡിവെഞ്ചേഴ്സ്, ദല്ലാഹ് അൽ ബറാക്ക എന്നിവരും ഫണ്ടിങ് റൗണ്ടിൽ പങ്കെടുത്തു. നിലവിൽ ഇന്ത്യയിലും യുഎഇയിലുമായി നൂറ്റിഅറുപത് നഗരങ്ങളിൽ സർവീസുള്ള കമ്പനിക്ക് കേരളത്തിൽ 43 ഇടങ്ങളിൽ സർവീസുണ്ട്.ആറുമാസത്തിനുള്ളിൽ ഫ്രഷ് ടു ഹോമിന്റെ മറ്റൊരു പ്ലാറ്റ്ഫോമായ എഫ്ടിഎച്ച് ഡെയ്ലി കേരളത്തിലും പ്രവർത്തനം തുടങ്ങുമെന്ന് കേരള ചീഫ് അജിത് നായർ പറഞ്ഞു.