Auto
Trending

വില്‍പ്പനയില്‍ മിന്നി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍

തണ്ടർബേഡ് എന്ന ക്രൂയിസർ ബൈക്കിന് പകരക്കാരനായി ഇന്ത്യയിൽ എത്തിയ റോയൽ എൻഫീൽഡ് ബൈക്കാണ് മീറ്റിയോർ 350. കിടിലൻ ലുക്കിനൊപ്പം മികച്ച ഫീച്ചറുകളുമായെത്തിയ പുതിയ ക്രൂയിസർ ബൈക്കിനെ ഇന്ത്യയിലെയും വിദേശത്തേയും ബൈക്ക് പ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. പല വിദേശ രാജ്യങ്ങളിലും സാന്നിധ്യമാകുന്ന ഈ ബൈക്ക് ഇന്ത്യയിലും തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കുകയാണ്.2020 നവംബറിലാണ് ഈ ബൈക്ക് വിപണിയിൽ എത്തുന്നത്. അവതരിപ്പിച്ച് 25 ദിവസത്തിനുള്ളിൽ 7000 യൂണിറ്റ് വിറ്റഴിച്ചതായി റോയൽ എൻഫീൽഡ് റിപ്പോർട്ട് ചെയ്തിരുന്നു.


ഈ നേട്ടത്തെ കവച്ചുവയ്ക്കുന്ന വിൽപ്പനയാണ് മാർച്ച് മാസത്തിൽ ലഭിച്ചിട്ടുള്ളത്. 2021 മാർച്ച് മാസത്തിൽ മാത്രം മീറ്റിയോറിന്റെ 10,596 യൂണിറ്റാണ് റോയൽ എൻഫീൽഡ് വിറ്റഴിച്ചിട്ടുള്ളത്.ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോർ 350 എത്തിയിട്ടുള്ളത്. റോയൽ എൻഫീൽഡിന്റെ പുതിയ ഡ്യുവൽ ഡൗൺട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ യു.കെ. ടെക് സെന്റർ ടീമും ഇന്ത്യയിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.കൂടുതൽ മെച്ചപ്പെട്ട പ്രകടനം നൽകുന്നതിനായി പ്രൈമറി ബാലൻസർ ഷാഫ്റ്റുള്ള 349 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എൻജിനാണ് മീറ്റിയോറിൽ പ്രവർത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എൻ.എം ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ഈ ബൈക്കിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Related Articles

Back to top button