Big B
Trending

അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയിലുണ്ടായ കുതിപ്പ് 50ശതമാനം

ഓഹരി സൂചികകളിൽ നഷ്ടത്തിന്റെ ദിനമായിട്ടും പുതിയ ഉയരങ്ങൾ കീഴടക്കി അദാനി ഗ്രീൻ എനർജി. ദിനവ്യാപാരത്തിനിടെ ബിഎസ്ഇയിൽ ഓഹരി വില 2.6ശതമാനം ഉയർന്ന് 1,955.90 നിലവാരത്തിലെത്തി.14 വ്യാപാരദിനങ്ങൾക്കിടെ 50ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് ഓഹരി സമ്മാനിച്ചത്. ഈ കാലയളവിൽ സെൻസെക്സിലുണ്ടായ നേട്ടമാകട്ടെ 4.3ശതമാനവുമാണ്. 2021 ഡിസംബർ 30ന് 1,307.05 രൂപയായിരുന്നു ഓഹരിയുടെ വില.ബിഎസ്ഇ സെൻസെക്സ് സൂചിക 0.77 ശതമാനം നഷ്ടത്തിൽ വ്യാപാരം നടന്നപ്പോഴാണ് അദാനി ഗ്രീൻ എനർജിയിൽ ഈ മുന്നേറ്റം. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാം പാദഫലം പുറത്തുവിട്ടതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണം.വിലയിൽ മുന്നേറ്റമുണ്ടായതോടെ കമ്പനിയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു. അദാനി ഗ്രൂപ്പിന് കീഴിയുള്ള കമ്പനികളുടെയെല്ലാം വിപണിമൂല്യത്തിൽ കുതിപ്പുണ്ടായിട്ടുണ്ട്. അദാനി ട്രാൻസ്മിഷൻ(2.15ലക്ഷം കോടി), അദാനി എന്റർപ്രൈസസ്(2 ലക്ഷംകോടി), അദാനി ടോട്ടൽ ഗ്യാസ് (1.95 ലക്ഷംകോടി), അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (1.52 ലക്ഷംകോടി)എന്നിങ്ങനെയാണ് കമ്പനികളുടെ വിപണിമൂല്യം.

Related Articles

Back to top button