Tech
Trending

ക്ലബ്ഹൗസ് ഇനി 13 പുതിയ ഭാഷകളില്‍ സംസാരിക്കും

ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് 13 പുതിയ ഭാഷകളിൽ കൂടി ലഭ്യമാകും. കൂടുതൽ ആളുകളിലേക്ക് ആപ്പ് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികവൽക്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച്, ജർമ്മൻ, ഇൻഡൊനീഷ്യൻ, ഇറ്റാലിയൻ, ജപ്പാനീസ്, കൊറിയൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ഈ ഭാഷകളിലെ സേവനം ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് മാത്രമായിരിക്കും ലഭിക്കുക. ‘ഞങ്ങൾ ആൻഡ്രോയിഡിൽ 13 പുതിയ ഭാഷകൾ ഉൾപ്പെടുത്തുമെന്നും ഉടൻ തന്നെ ഈ സേവനങ്ങൾ ഐഒഎസിലും മറ്റ് ഭാഷകളിലും ലഭ്യമാകുമെന്നും ഇനി മുംബൈ,പാരീസ് മുതൽ സാവോ പൗളോ, ജക്കാർത്ത വരെയുള്ളവർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ക്ലബ്ഹൗസ് ആസ്വദിക്കാമെന്നും കമ്പനി അറിയിച്ചു.അതേ സമയം ആർക്കിടെക്ടും സംഗീത രചിയതാവുമായ അനിരുദ്ധ ദേശ്മുഖിന്റെ മുഖചിത്രം ക്ലബ്ഹൗസ് ആപ്പ് ഐക്കണാക്കി. ക്ലബ്ഹൗസ് ഇടവേളകളിൽ തങ്ങളുടെ ഉപഭോക്താകളുടെ ചിത്രങ്ങൾ ആപ്പ് ഐക്കണാക്കാറുണ്ട്. അടുത്തിടെ ‘മ്യൂസിക് മോഡ്’ എന്നൊരു സവിശേഷതയും ക്ലബ്ഹൗസ് ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു. മ്യൂസിക് മോഡിലൂടെ സംഗീതജ്ഞർക്ക് മികച്ച രീതിയിൽ സംഗീതാവതരണം നടത്തുവാൻ സാധിക്കും.

Related Articles

Back to top button