Tech
Trending

സ്റ്റാര്‍ലിങ്കും ടി-മൊബൈലും കൈകോർക്കുന്നു

ഇലോണ്‍ മസ്‌ക് ഉടമയായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്കും യുഎസ് ടെലികോം കമ്പനിയായ ടി-മൊബൈലും ചേര്‍ന്ന് യുഎസിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ പദ്ധതിയിടുന്നു.മൊബൈല്‍ ഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഈ വര്‍ഷം അവസാനത്തോടെ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്ന സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും.ടി-മൊബൈലിന്റെ മിഡ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് പുതിയ നെറ്റ് വര്‍ക്ക് ആരംഭിക്കുക. ടി മൊബൈലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും. നിര്‍മാണം പൂര്‍ത്തിയായാല്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ വരും തലമുറ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ടി മൊബൈല്‍ വഴിയുള്ള മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള വലിയ ആന്റിനകളോടുകൂടിയ ഉപഗ്രഹങ്ങളായിരിക്കും ഇവയെന്ന് മസ്‌ക് പറഞ്ഞു.ടെക്സ്റ്റ് സന്ദേശങ്ങളുടെ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതിന് പിന്നാലെ വോയ്‌സ്, ഡാറ്റ കവറേജും ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

Related Articles

Back to top button