Auto
Trending

നിരത്ത് വാഴാൻ ഫെരാരി 296 GTB ഇന്ത്യയിലെത്തുന്നു

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ ഹൈബ്രിഡ് സൂപ്പര്‍കാറായ 296 ജി.ടി.ബി. ഇന്ത്യയില്‍ അവതരിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഫെരാരി 296 ജി.ടി.ബി. ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഈ വാഹനത്തിന് 5.40 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.മാരനെല്ലോ പ്രോഡക്ട് ലൈനപ്പില്‍ എഫ്8 ട്രിബ്യൂട്ടോയുടെ താഴെയായാണ് 296 ജി.ടി.ബിയുടെ സ്ഥാനം.

സ്‌പോര്‍ട്‌സ് കാറുകളുടെ രൂപത്തില്‍ ക്ലീന്‍ ആന്‍ഡ് മിനിമലിസ്റ്റിക് ഭാവമാണ് ഈ ആഡംബര സ്‌പോര്‍ട്‌സ് കാറിന് നല്‍കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.വാഹനത്തിലെ ന്യൂജനറേഷന്‍ ഭാവങ്ങള്‍ ഫെരാരിയുടെ പുതുതലമുറ മോഡലുകളായ എസ്.എഫ്.90 സ്ട്രാഡെയില്‍, റോമ തുടങ്ങിയ മോഡലുകളില്‍ നിന്ന് കടംകൊണ്ടവയാണ്. അകത്തളത്തെ ഡിസൈനും ലളിതമാണ്. കമ്പനിയുടെ പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാപ്റ്റിക് കണ്‍ട്രോളുകളുള്ള പുതിയ സ്റ്റിയറിങ്ങ് വീല്‍, യാത്രക്കാര്‍ക്കായി ചെറിയ ടച്ച് സ്‌ക്രീന്‍ എന്നിവയാണ് ഫെരാരി 296 ജി.ടി.ബിയുടെ ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നത്.3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 645 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറിന്റെ കരുത്തും ചേരുന്നതോടെ ഇത് 819 ബി.എച്ച്.പിയായി ഉയരും 740 എന്‍.എം. ആണ് ഇതിന്റെ ടോര്‍ക്ക്.

Related Articles

Back to top button