ഫിറ്റ്നസ് ബാൻഡുകളുടെ കാര്യത്തിൽ ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള കമ്പനിയാണ് ഷാവോമി. ഇപ്പോഴിതാ ഷാവോമിയുടെ ഉപ സ്ഥാപനമായ റെഡ്മി പുതിയൊരു ഫിറ്റ്നസ് ബാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.പുതിയ റെഡ്മി സ്മാർട് ബാൻഡ് പ്രോ ഫെബ്രുവരി ഒമ്പതിന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ബജറ്റ് നിരക്കിലുള്ള ഒരു സ്മാർട് ബാൻഡ് ആയിരിക്കും റെഡ്മി സ്മാർട് ബാൻഡ് പ്രോ. കൂടുതൽ വലിയ സ്ക്രീൻ, ഒക്സിജൻ ലെവൽ, ഹാർട്ട് റേറ്റ് മോണിറ്റർ എന്നിവയ്ക്കൊപ്പം പുതിയ ചില ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം.നിലവിൽ ഷാവോമിയുടെ എംഐ സ്മാർട് ബാൻഡ് 4 , എംഐ സ്മാർട് ബാൻഡ് 5 , എംഐ സ്മാർട് ബാൻഡ് 4 എന്നിവ വിപണിയിലുണ്ട്. 3499 രൂപയാണ് എംഐ സ്മാർട് ബാൻഡ് 6 ന് വില.റെഡ്മി നോട്ട് 11 പരമ്പര സ്മാർട്ഫോണുകൾക്കൊപ്പമാണ് ഇത് പുറത്തിറക്കുക.അടുത്തിടെ റെഡ്മി നോട്ട് 11 പരമ്പര ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.
Related Articles
Check Also
Close