Tech
Trending

ഇന്ത്യൻ ഓപ്പറേറ്റിങ്​ സിസ്റ്റം വികസിപ്പിക്കാൻ പദ്ധതിയിട്ട് സർക്കാർ

ഗൂഗിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനും ആപ്പിളി​െൻറ ഐ.ഒ.എസിനും ബദലായി ഒരു തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാൻ ഇന്ത്യ. ഇത് സുഗമമാക്കുന്ന നയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തദ്ദേശീയ ഓപ്പറേറ്റിങ്​ സിസ്റ്റം (ഒ.എസ്) വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ട്​അപ്പ്, അക്കാദമിക് ഇക്കോസിസ്റ്റം എന്നിവയ്ക്കുള്ളിലെ കഴിവുകള്‍ സര്‍ക്കാര്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.യഥാർത്ഥ പ്രതിഭകളെ ലഭിക്കുകയാണെങ്കിൽ ആ മേഖല വികസിപ്പിക്കാൻ സർക്കാരിന്​ ഏറെ തതാൽപര്യമുണ്ടെന്നും അതിലൂടെ iOS, Android എന്നിവയ്‌ക്ക് ഒരു ബദൽ സൃഷ്ടിക്കാനും ഒരു ഇന്ത്യൻ ബ്രാൻഡിന്​ വളരാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button