2022-ലും ഇന്ത്യയിലെ വാഹന വിപണിക്കായി പുത്തൻ മോഡലുകൾ എത്തിക്കാനുള്ള നീക്കത്തിലാണ് ഫോക്സ്വാഗൺ. ഇതിന്റെ ഭാഗമായി ആദ്യം പ്രഖ്യാപിച്ചിട്ടുള്ള മോഡലാണ് വെർടൂസ് എന്ന മിഡ്-സൈസ്ഡ് സെഡാൻ വാഹനം.ഇന്ത്യയിലെ വാഹനനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോക്സ്വാഗൺ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ പ്ലാൻ 2.0-യുടെ ഭാഗമായി എത്തുന്ന നാലാമത്തെ മോഡലായിരിക്കും വെർടൂസ് എന്നാണ് വിവരം. 2022 മേയ് മാസത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ അടുത്തിടെ പ്രദർശിപ്പിച്ച സ്ലാവിയ എന്ന മോഡലിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുകയെന്നാണ് സൂചനകൾ.ഫോക്സ്വാഗൺ ടൈഗൂൺ, സ്കോഡ കുഷാക്, സ്ലാവിയ എന്നീ വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലായിരിക്കും വെർടൂസും എത്തുക. ഫോക്സ്വാഗൺ നിലവിൽ നിരത്തുകളിൽ എത്തിക്കുന്ന വെന്റോയിക്ക് പകരക്കാരനായായിരിക്കും വെർടൂസ് എത്തുകയാണെന്ന് വിവരം.വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള വെർടൂസിന്റെ അഴകളവുകളിലായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യൻ പതിപ്പും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 4482 എം.എം. നീളം, 1751 എം.എം. വീതി, 1472 എം.എം. ഉയരവുമാണ് ഈ വാഹനത്തിന്റെ അളവുകൾ 2651 എം.എം. ആണ് ഇതിന്റെ വീൽബേസ്. എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പ്, ഡി.ആർ.എൽ, ക്രോമിയം ആവരണമുള്ള ഗ്രില്ല്, എൽ.ഇ.ഡി.ടെയ്ൽലാമ്പ് തുടങ്ങിയവ ഈ വാഹനത്തിന് അഴകേകും.ഫോക്സ്വാഗൺ അടുത്തിടെ നിരത്തുകളിൽ എത്തിച്ച ടൈഗൂണുമായി അകത്തളം പങ്കിട്ടായിരിക്കും വെർടൂസ് എത്തുക. പത്ത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി സംവിധാനം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഫ്ളാറ്റ് ബോട്ടം മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ഇന്റീരിയറിനെ കൂടുതൽ സമ്പന്നമാക്കും.ടൈഗൂണിലേതിന് സമാനമായി രണ്ട് പെട്രോൾ എൻജിനുകളിൽ തന്നെയായിരിക്കും വെർടൂസും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 108 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും, 148 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുമായിരിക്കും ഇതിൽ നൽകുക.
Related Articles
Check Also
Close
-
എക്സ്റ്ററിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കി ഹ്യുണ്ടായിJune 24, 2023