Tech
Trending

10 മാസത്തെ വിലക്കിനൊടുവില്‍ BIGMI ഇന്ത്യയിലേക്ക് തിരിച്ച് എത്തുന്നു

ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BIGMI) ഗെയിം ഇന്ത്യയില്‍ തിരികെയെത്തുന്നു. കൊറിയന്‍ ഗെയിമിങ് ബ്രാന്‍ഡായ ക്രാഫ്റ്റണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു.കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സ്വകാര്യത സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിഗ്മി നിരോധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും മറ്റ് ആപ്പ് സ്റ്റോര്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബിഗ്മി നീക്കം ചെയ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആപ്പുകളില്‍ നിരോധനം നീങ്ങി തിരികെയെത്തുന്ന ആദ്യ ആപ്ലിക്കേഷനാണ് ബിഗ്മി. ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഈ ഗെയിമിനും പബ്ജിയെ പോലെ ജനപ്രീതിയാര്‍ജിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഗെയിം ചൈനീസ് സെര്‍വറുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുള്‍പ്പടെയുള്ള ആശങ്കകളാണ് ഗെയിമുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ഇത് നിരോധനത്തിലേക്ക് നീങ്ങി.സര്‍ക്കാര്‍ ആവശ്യപ്പെട്ട നിരവധി മാറ്റങ്ങളുമായാവും ഗെയിം തിരികെയെത്തുക. ഇതിന്റെ ഭാഗമായി ഗെയിമര്‍മാരെ 24 മണിക്കൂറും ഗെയിമില്‍ ചിലവഴിക്കാൻ അനുവദിക്കില്ല. ഗെയിമിലെ ചോരപ്പാടുകളുടെ നിറം മാറ്റും.

Related Articles

Back to top button