Big B
Trending

ഓഹരി വിപണിയിൽനിന്ന് മൂന്നുമാസത്തിനിടെ 10,000 കോടി ലാഭം സ്വന്തമാക്കി എൽഐസി

ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി ഓഹരി വിപണിയിൽനിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രിൽ-ജൂൺ കാലയളവിലാണ് ഇത്രയും തുക ഓഹരികളിൽനിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.2020 ഏപ്രിൽ-ജൂൺ കാലയളവിൽ 7,000 കോടി രൂപയും ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 15,000 കോടി രൂപയുമാണ് മൂലധന വിപണിയിൽനിന്ന് എൽഐസി ലാഭമെടുത്തത്.പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രാജ്യത്ത് ഓഹരി വിപണിയിൽ നിക്ഷേപംനടത്തുന്ന വൻകിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയാണ് വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.

Related Articles

Back to top button