Big B
Trending

പികെ ദാസില്‍ പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി

പികെ ദാസ്‌ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ് ലിമോ ടെസ്റ്റിന്‍റെയും ഉദ്ഘാടനവും പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ നടത്തി. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഫാര്‍മക്കോളജിയില്‍ എംഡി കോഴ്സും ഇ.എന്‍.ടിയില്‍ എം.എസ് കോഴ്സും ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്സുകളുമാണ് പികെ ദാസ് മെഡിക്കല്‍ കോളേജില്‍ പുതുതായി തുടങ്ങുന്നത്. ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്ന ജീനുകളിലെ രോഗ സാധ്യതകള്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന എപ് ലിമോ ടെസ്റ്റിനും പികെ ദാസില്‍ തുടക്കമായി. പാലക്കാട് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ടെസ്റ്റിംഗ് സംവിധാനം വരുന്നത്.ബാംഗ്ലൂരില്‍ നിന്നുള്ള ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ വിറൂട്സ് രൂപകല്‍പ്പന ചെയ്തതാണ് പാരമ്പര്യവും ജനിതകവുമായ രോഗങ്ങളുടെ സാധ്യത വിലയിരുന്ന എപ് ലിമോ ടെസ്റ്റ്‌. ഐ.എം.എസ്.ടി.പി എഡ്യുക്കേഷന്‍ സര്‍വീസുമായി ചേര്‍ന്ന് നടത്തുന്ന ഇന്‍റര്‍നാഷണല്‍ മെഡിസിന്‍ എക്സാമിനേഷന്‍ ( സ്പൈം) ധാരണാപത്രം ഡയറക്ടര്‍ എസ്.സതീഷ്‌രാജയും ബിസിനസ് ഹെഡ് സുശേന്ദ്രറും നെഹ്‌റു ഗ്രൂപ്പിന് കൈമാറി.

ഷൊര്‍ണൂര്‍ കവളപ്പാറയിലെ ഐക്കോണ്‍സ് ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തുന്ന റിസര്‍ച്ച് പ്രവര്‍ത്തനങ്ങളുടെ എം.ഒ.യു ഡോ.എം ഹംസയും ചടങ്ങില്‍ ഒപ്പുവെച്ചു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്‍സ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.ഡി രാജശേഖരന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായി. നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ ഡോ.പി കൃഷ്ണകുമാര്‍, വിറൂട്സ് സി.ഇ,ഒ ആദിത്യ നാരായന്‍, പികെ ദാസ് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ.ആര്‍.സി കൃഷ്ണകുമാര്‍ , പികെ ദാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്.പി രാജന്‍ , ഒറ്റപ്പാലം റോട്ടറി ക്ലബ് പ്രസിഡന്റ് ഇപി ചിത്രേഷ് നായര്‍ , നെഹ്‌റു ഗ്രൂപ്പ് പബ്ലിക് അഫയേഴ്സ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ ചീഫ് ഓഫീസര്‍ വി സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button