Auto
Trending

ഉപയോഗിച്ച കാറുകള്‍ വില്‍ക്കാനൊരുങ്ങി ഒല

ട്രാവല്‍ രംഗത്തെ സ്റ്റാര്‍ട്ടപ്പായ ഒല ഉപയോഗിച്ച കാറുകള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ അതിവേഗം വളരുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനിയുമായി അടുത്തവൃത്തങ്ങളാണ് പുതിയ ബിസിനസ് തന്ത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഒല കാര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കാര്‍ വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പ്ലാറ്റ്‌ഫോം കൂടിയാകുമെന്നാണു സൂചന.ഒല വഴി വില്‍ക്കുന്ന കാറുകളുടെ ഗുണമേന്‍മ കമ്പനി ഉറപ്പുവരുത്തും.പ്രമുഖ നഗരങ്ങളില്‍ ട്രാവല്‍സ് ബിസിനസ് നടത്തുന്ന ഒല ഇതിനായി പുതിയ ആപ്പ് പുറത്തിറക്കുമോയെന്ന കാര്യം വ്യക്തമല്ല. നിലവിലുള്ള ആപ്പില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കാണ് സാധ്യത.തുടക്കത്തില്‍ ബംഗളുരു നഗരത്തില്‍ മാത്രമാകും ഒല കാര്‍ സേവനം ലഭ്യമാകുക. 2030 ഓടെ രാജ്യത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി 7080 കോടി ഡോളറിൻെറ വില്‍പ്പന കൈവരിക്കുമെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇത് 1830 കോടി ഡോളര്‍ മാത്രമാണ്. വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍ പ്രകാരം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി വാര്‍ഷികടിസ്ഥാനത്തില്‍ 14.8 ശതമാനം വളര്‍ച്ച കൈവരിക്കും. കാര്‍ദേക്കോ, കാര്‍സ്24, ഡ്രൂം, സ്‌പൈനി ആന്‍ഡ് കാര്‍ ട്രേഡ് തുടങ്ങിയ കമ്പനികള്‍ അടുത്തിടെ വിപണികളില്‍ രംഗപ്രവേശം ചെയ്തവരാണ്.

Related Articles

Back to top button