Big B
Trending

പുതിയ സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ

കൂടുതൽ പലിശയിൽ പുതിയ സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. അമൃത് കലശ് എന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചത്. സാധാരണ പൗരൻമാർക്കും മുതിർന്ന പൗരന്മാർക്കും പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. 7.6 ശതമാനം പലിശയാണ് മുതിർന്ന പൗരൻമാർക്ക് ഈ നിക്ഷേപ പദ്ധതിക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവർക്ക് 7.1 ശതമാനം പലിശ ലഭിക്കും.സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ രണ്ട് ബേസിസ് പോയിൻറുകൾ വർദ്ധിപ്പിച്ചതിന് ശേഷം, എസ്ബിഐ അവതരിപ്പിച്ച പുതിയ പദ്ധതിയാണിത്.400 ദിവസം മുതലുള്ള കാലാവധിയിലാണ് പുതിയ സ്ഥിര നിക്ഷേപ പദ്ധതി. പൊതു നിക്ഷേപകർക്ക് 7.10 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ നൽകുന്ന നിക്ഷേപ പദ്ധതി ഹ്രസ്വകാല നിക്ഷേപത്തിന് താരതമ്യേന ഉയർന്ന പലിശ നിരക്ക് തന്നെ വാഗ്ദാനം ചെയ്യുന്നു. സാധാരണ കുറഞ്ഞ കാലാവധിയിലെ സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറവാണ്.ആഭ്യന്തര നിക്ഷേപകർക്ക് മാത്രമല്ല പ്രവാസികൾക്കും പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. ആകർഷകമായ പലിശ നിരക്കുകളും കുറഞ്ഞ നിക്ഷേപ കാലാവധിയുമുള്ള പുതിയ സ്കീം എസ്ബിഐ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്.

Related Articles

Back to top button