Big B
Trending

നിര്‍ധന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നാലു ചികിത്സാ പദ്ധതികളുമായി പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

നെഹ്‌റു ഗ്രൂപ്പ് സ്ഥാപകന്‍ പികെ ദാസിന്‍റെ ജന്മദിനത്തില്‍ പൊതുജന സേവനത്തിനായി നാലു ചികിത്സാ പദ്ധതികള്‍ പ്രഖ്യാപിച്ച്  വാണിയംകുളം പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് . അമ്മയാകാന്‍ പോകുന്ന സ്ത്രീകള്‍ക്കായി മാതൃസ്പര്‍ശം , ദീര്‍ഘകാല രോഗപീഡ അനുഭവിക്കുന്നവര്‍ക്കായി സ്നേഹസ്പര്‍ശം, നിര്‍ധന രോഗികളുടെ ചികിത്സാ സഹായത്തിനായി ഒരു ചായക്ക് ഒരു ജീവന്‍, കൂടെ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് പദ്ധതി എന്നി പദ്ധതികളാണ് പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിനു ചികിത്സാ വേളയില്‍ കൈത്താങ്ങ്‌ നല്‍കുന്നവയാണ് ഈ പദ്ധതികളെന്ന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ പി കൃഷ്ണദാസ് പറഞ്ഞു. 
അമ്മയാവാന്‍ പോകുന്നു എന്നറിയുന്നതു മുതല്‍ സാധാരണ പ്രസവം വരെയുള്ള സ്കാനിങ്ങും ടെസ്റ്റുകളും അടക്കമുള്ള എല്ലാ ചിലവുകളും 9999  രൂപക്ക് ചെയ്തുകൊടുക്കുന്നതാണ് വാണിയംകുളം പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മാതൃസ്പര്‍ശം പദ്ധതി.   ദീര്‍ഘകാലമായി അസുഖബാധിരായവര്‍ക്കും ജന്മനായുള്ള രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്കുമുള്ള ചികിത്സാ സഹായം നല്‍കുന്നതാണ് സ്നേഹസ്പര്‍ശം, പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അടക്കമുള്ള  നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിദ്യാര്‍ഥികളും ജീവനക്കാരും തങ്ങളുടെ ഒരുനേരത്തെ ചായക്കാശ് നിര്‍ധന രോഗികളുടെ ചികിത്സക്കായി മാറ്റി വെക്കുന്നതാണ് ഒരു ചായക്ക് ഒരു ജീവന്‍ പദ്ധതി.പികെ ദാസ് ആശുപത്രിയുടെ വയോജന ക്ലബ്ബിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതാണ് കൂടെ-പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് ക്ലിനിക് പദ്ധതി. പദ്ധതി പ്രഖ്യാപനം നടത്തിയ പികെ ദാസ് ജന്മദിനാഘോഷ പരിപാടിയില്‍ പാലക്കാട് എടത്തറ ആചാര്യ ചിന്മയ മിഷനിലെ സ്വാമി അഖിലേഷ് ചൈതന്യയും തിരൂര്‍ ഗായത്രി ഗുരുകുലത്തിലെ ആചാര്യ അരുണ്‍ പ്രഭാകരനും സന്ദേശം നല്‍കി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി കൃഷ്ണദാസ് പദ്ധതി പ്രഖ്യാപനം നടത്തി. നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ ഡോ പി കൃഷ്ണകുമാര്‍, ട്രസ്റ്റി ഡോ.പി തുളസി, പികെഡിഐഎംഎസ്എസ് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ.ആര്‍.സി കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.   

Related Articles

Back to top button