Tech
Trending

അത്യുഗ്രൻ ഫീച്ചറുകളുമായി ഷഓമി 13 അൾട്രാ എത്തി

ചൈനീസ് കമ്പനി ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് ഷഓമി 13 അൾട്രാ ( Xiaomi 13 Ultra) ചൈനയിലും മറ്റ് ചില പ്രദേശങ്ങളിലും അവതരിപ്പിച്ചു.പുതിയ ഷഓമി 13 അൾട്രാ വൈകാതെ തന്നെ ഇന്ത്യയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.ഷഓമി 13 അൾട്രായുടെ അടിസ്ഥാന വേരിയന്റ് ( 12 ജിബി റാം + 256 ജിബി സ്റ്റോറേജ്) വില 5,999 യുവാൻ (ഏകദേശം 71,600 രൂപ) ആണ്. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 6499 യുവാനുമാണ് (ഏകദേശം 77,600 രൂപ) വില. ഹൈപ്പർ-ഒഐഎസ്, 8 പി ലെൻസ്, ഇഐഎസ്, വേരിയബിൾ അപ്പേർച്ചർ (f/1.9 മുതൽ f/4.0 വരെ) ഉള്ള 50 മെഗാപിക്സൽ സോണി IMX989 പ്രധാന സെൻസർ ഉൾപ്പെടെ പിൻവശത്തുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഷഓമി 13 അൾട്രായുടെ പ്രധാന ഹൈലൈറ്റ്. 50 മെഗാപിക്സൽ സോണി IMX858 അൾട്രാവൈഡ് ക്യാമറ, ഒഐഎസ് ഉള്ള 50 മെഗാപിക്സൽ സൂപ്പർ ടെലിഫോട്ടോ സെൻസർ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവ ഇതിനോടൊപ്പമുണ്ട്.32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഷഓമി 13 അൾട്രാ നൽകുന്നത്. 16 ജിബി വരെ LPDDR5X റാമും 1ടിബി യുഎഫ്എസ് 4.0 സ്റ്റോറേജും ഉള്ള ഈ ഹാൻഡ്സെറ്റിൽ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. എൽടിപിഒയുടെ പിന്തുണയുള്ള 6.73 ഇഞ്ച് 2കെ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. പാനലിന് 120Hz റിഫ്രഷ് റേറ്റ്, എച്ച്ഡിആർ10 പ്ലസ്, ഡോൾബി വിഷൻ, പി3 കളർ ഗാമറ്റ്, 1920Hz പിഡബ്ല്യുഎം ഡിമ്മിങ്, 2600 നിറ്റ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ് എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. ഡിസ്പ്ലേക്ക് ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ സുരക്ഷയും പിൻ പാനലിന് പ്രീമിയം ലെതർ ഫിനിഷുമുണ്ട്.90W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 50W വയർലെസ് ചാർജിങ് സാങ്കേതികവിദ്യയും പിന്തുണയ്ക്കുന്ന വലിയ 5,000 എംഎഎച്ച് ബാറ്ററിയുമായാണ് ഇത് വരുന്നത്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഹാൻഡ്സെറ്റിന് IP68 റേറ്റിങ് ഉണ്ട്.

Related Articles

Back to top button