Tech
Trending

വാട്സാപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് ഇനി പുതിയ ഡിസൈന്‍

പുതിയ മാറ്റങ്ങളോടെ വാട്സാപ്പിന്റെ പുതിയ ഐഒഎസ് ബീറ്റാ അപ്ഡേറ്റ്. രൂപമാറ്റം വരുത്തിയ ചാറ്റ് ബബിളുകളും ഡിസപ്പിയറിങ് മെസേജുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ സൗകര്യങ്ങളുമാണ് അവതരിപ്പിച്ചത്.ഈ പുതിയ അപ്ഡേറ്റ് ബീറ്റാ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.കോണുകൾ കൂടുതൽ വക്രീകരിച്ചും വലുപ്പം കൂട്ടിയുമാണ് ചാറ്റ് ബബിളുകൾ തയ്യാറാക്കിയിരിക്കുന്നത്.ഡിസപ്പിയറിങ് മെസേജുകൾക്ക് 24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം എന്നീ സമയ പരിധി നിശ്ചയിക്കാനാവും.ഇത് കൂടാതെ വാട്സാപ്പ് പ്രൈവസി സെറ്റിങ്സിൽ ഡിഫോൾട്ട് മെസേജ് ടൈമർ സെറ്റ് ചെയ്യാനും സാധിക്കും. പുതിയ ചാറ്റുകൾ എല്ലാം ഒരു നിശ്ചിത ദൈർഘ്യത്തിൽ നേരത്തെ തന്നെ ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ ഓൺ ചെയ്താണ് ആരംഭിക്കുക എന്നാണ് വിവരം. ചാറ്റ് ആരംഭിക്കുമ്പോൾ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ചാറ്റ് വിൻഡോയിൽ കാണാം.നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലായതിനാൽ ഇത് എല്ലാവർക്കും ലഭിക്കുന്നതിനായി ഇനിയും കാത്തിരിക്കണം.

Related Articles

Back to top button