Tech
Trending

വാട്‌സാപ്പ് ബാക്ക് അപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഗൂഗിള്‍

ആൻഡ്രോയിഡ് വാട്സാപ്പ് ഉപഭോക്താക്കളുടെ ചാറ്റുകൾ നഷ്ടപ്പെടാതെ സംരക്ഷിക്കാൻ സാധിക്കുന്നത് അവ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണ്. എന്നാൽ വാട്സാപ്പ് ചാറ്റുകൾ പരിധിയില്ലാതെ ബാക്ക് അപ്പ് ചെയ്യുന്നത് നിർത്തലാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഗൂഗിൾ. വാട്സാപ്പ് ചാറ്റ് ബാക്ക് അപ്പിന് വേണ്ടി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന സൗജന്യ സ്റ്റോറേജ് സ്പേസിന് ഗൂഗിൾ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നാണ് വാബീറ്റ ഇൻഫോ നൽകുന്ന റിപ്പോർട്ട്.വാട്സാപ്പിന്റെ ഐഓഎസ് ആപ്പിലുള്ള ചാറ്റുകൾ ആപ്പിളിന്റെ ഐക്ലൗഡിലേക്കാണ് ബാക്ക് അപ്പ് ചെയ്യപ്പെടുന്നത്. ഇതിനായി 5 ജിബി സ്റ്റോറേജ് സ്പേസ് ആണ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഗൂഗിൾ ഡ്രൈവിൽ ഇതുവരെ പരിധിയില്ലാതെ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാൻ അനുവദിക്കുന്നുണ്ട്.പുതിയ നീക്കം അനുസരിച്ച് ഐ ക്ലൗഡിനെ പോലെ വാട്സാപ്പ് ചാറ്റുകൾക്ക് നിശ്ചിത സ്റ്റോറേജ് പരിധി ഗൂഗിളും നിശ്ചയിച്ചേക്കും. ഗൂഗിളിന്റെ മുഴുവൻ സേവനങ്ങൾക്കുമായി 15 ജിബി സൗജന്യ സ്റ്റോറേജാണ് ഗൂഗിൾ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഗൂഗിൾ ഫോട്ടോസിനുള്ള പരിധിയില്ലാത്ത സ്റ്റോറേജ് സൗകര്യം ഗൂഗിൾ ഒഴിവാക്കിയിരുന്നു.

Related Articles

Back to top button