Big B
Trending

രാജ്യത്ത് മൊത്തവില പണപ്പെരുപ്പം കുറയുന്നു

രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽ ജൂലായിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജൂണിലെ 12.07ശതമാനത്തിൽനിന്ന് ജൂലായിൽ 11.16ശതമാനമായാണ് കുറഞ്ഞത്. ഇന്ധനം, ഊർജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതിൽ കുറവുവരുത്തിയത്.കഴിഞ്ഞ മെയ് മാസത്തിൽ 13.11ശതമാനമായിരുന്നു ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്. 2020 ജൂലായിൽ മൈനസ് 0.25ശതമാനവും. അസംസ്കൃത എണ്ണ, പ്രകൃതി വാതകം, മിനറൽ ഓയിൽ, നിർമിത വസ്തുക്കൾ തുടങ്ങിയവയുടെ വിലയിൽ വർധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടാനിടയാക്കിയതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

Related Articles

Back to top button