
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പിൽ ഉടൻ വരാൻ പോകുന്നത്. ഇത് മെസേജിങ്ങിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഒരേസമയം 100 ചിത്രങ്ങൾ അയയ്ക്കാനുള്ള ഫീച്ചർ ലഭിച്ചു കഴിഞ്ഞു. ഈ 100 ഫോട്ടോകളും അവയുടെ യഥാർഥ ഗുണനിലവാരം നിലനിർത്തുന്നതിനായുള്ള ഫീച്ചറുമായാണ് വാട്സാപ്പിന്റെ അടുത്ത പതിപ്പ് വരുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകൾ വരുമെന്നാണ് കരുതുന്നത്. ഇതേ സംവിധാനം ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ലഭിച്ചേക്കും. ഒറ്റയടിക്ക് നിരവധി ഫയലുകൾ അയക്കാൻ സധിക്കുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കൂ.