Tech
Trending

അടുത്ത മാസം മുതല്‍ വാട്‌സാപ്പ് ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

അടുത്ത മാസം മുതല്‍ ചില സ്മാര്‍ട്‌ഫോണുകളിൽ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ല. ചില പഴയ ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളെ ഒഴിവാക്കുകയാണ് വാട്‌സാപ്പ്.ഏറ്റവും പുതിയ ഐഒഎസ്16, ആന്‍ഡ്രോയിഡ് 13 ഓഎസുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പഴയ ഐഓഎസ് പതിപ്പുകളായ ഐഓഎസ് 10, ഐഓഎസ് 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഇനി വാട്‌സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡിന്റെ കാര്യമെടുത്താല്‍ ആന്‍ഡ്രോയിഡ് 4.1 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെല്ലാം വാട്‌സാപ്പ് ഒഴിവാക്കിയേക്കും.വര്‍ഷം തോറും ഈ രീതിയില്‍ പഴയ സ്മാര്‍ട്‌ഫോണുകളെ സേവനം നല്‍കുന്നതില്‍നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്.ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാനും, അപ്‌ഡേറ്റുകള്‍ എത്തിക്കാനുമുള്ള സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സാങ്കേതികമായി കാലാഹരണപ്പെട്ട ഒഎസുകളെയും ഫോണുകളേയും സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം.

Related Articles

Back to top button