Tech
Trending

വിവോ വി 23 ഫോണുകള്‍ പുതുവർഷത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തും

പ്രമുഖ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വിവോ അവരുടെ ഏറ്റവും പുതിയ സ്മാർട്ഫോണുകളായ വിവോ വി 23 5ജി, വിവോ വി 23 പ്രോ 5ജി ജനുവരി 5ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലെത്തിക്കും. മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സർ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ഫോണാണ് വിവോ വി 23 5ജി. ഏകദേശം 29,000 ഏകദേശം രൂപയാണ് പ്രതീക്ഷിക്കുന്ന വില. എന്നാൽ വിവോ വി 23 പ്രോ 5ജി ക്ക് ഇന്ത്യയിൽ 40,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി വിപണിയിലെത്തുക. യുഎഫ്എസ് 2.2 സപ്പോർട്ടോട് കൂടിയ 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 90 ഹെർട്സ് റീഫ്രഷ് റേറ്റോട് കൂടിയ 6.44 ഇഞ്ച് ഫുൾ എച് ഡി+ അമോലെഡ് ഡിസ്പ്ലേയും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4200mAh ബാറ്ററിയുമാണ് ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ.64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയുമാണ് പിൻ ക്യാമറ സംവിധാനത്തിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻ ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സലിന്റെയും 8 മെഗാപിക്സിലിന്റെയും ഡ്യുവൽ സെൽഫി ക്യാമറകളും പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച സെക്യൂരിറ്റിയും ഉപയോക്താ അനുഭവും നൽകുന്നതിനായി വിവോയുടെ ഫൺ ടച്ച് ഒഎസ് 12 ഉം ആൻഡ്രോയിഡ് 12 സാങ്കേതികവിദ്യയും കൂടി ഫോണിൽ ഉൾപെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ മീഡിയടെക്കിന്റെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് പ്രോസസ്സറായ ഡൈമെൻസിറ്റി 1200 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 പ്രോ 5ജി വിപണിയിലെത്തുക. 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 90 ഹെർട്സ് റീഫ്രഷ് റേറ്റോട് കൂടിയ വലിപ്പമാർന്ന 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും മികച്ച ബാറ്ററി ക്ഷമതക്കായി 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 4300mAh ബാറ്ററിയും പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഉൾപ്പെടുന്നു.ട്രിപ്പിൾ ക്യാമറ സംവിധാനത്തോടെയെത്തുന്ന പിൻ ക്യാമറ വിഭാഗത്തിൽ 108 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. മുൻക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സലിന്റെയും 8 മെഗാപിക്സിലിന്റെയും ഡ്യൂവൽ സെൽഫി ക്യാമറകളും പ്രതീക്ഷിക്കുന്നു. വിവോയുടെ തനത് ഫൺ ടച്ച് ഒഎസ് 12 ഉം ആൻഡ്രോയിഡ് 12 സാങ്കേതികവിദ്യയും പോലെയുള്ള സവിശേഷതകൾ ഫോണിനെ കൂടുതൽ മികച്ചതാക്കുമെന്ന് കരുതുന്നു.

Related Articles

Back to top button