Tech
Trending

പുത്തൻ ഫീച്ചറുകളുമായി വിവോ എക്സ് ഫോൾഡ്+ അവതരിപ്പിച്ചു

പുതിയ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് വിവോ. വിവോ എക്സ് ഫോൾഡ്+ (Vivo X Fold+) എന്ന ഡിവൈസ് ചൈനയിലാണ് ലോഞ്ച് ചെയ്തത്. കരുത്തും അഴകും പുതിയ സാങ്കേതികവിദ്യയുടെ മികവും ഒരുമിക്കുന്ന ഡിവൈസാണ് ഇത്. വിവോ എക്സ് ഫോൾഡ്+ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റുമാണ് ഇവ.9,999 യുവാൻ ആണ് 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില. ഇത് ഇന്ത്യൻ കറൻസിയിൽ 1,15,000 രൂപയോളം വരും. ടോപ്പ് എൻഡ് മോഡലിന് 10,999 യുവാനാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ 1,25,000 രൂപയോളം വരും. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

8.03 ഇഞ്ച് അമോലെഡ് പ്രൈമറി ഡിസ്പ്ലെയാണ് വിവോ എക്സ് ഫോൾഡ്+ സ്മാർട്ട്ഫോണിലുള്ളത്. 2K+ (1,916×2,160 പിക്സൽസ്) റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 120Hz വരെ റിഫ്രഷ് റേറ്റും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 6.53-ഇഞ്ച് അമോലെഡ് കവർ ഡിസ്‌പ്ലേയ്ക്ക് ഫുൾ എച്ച്ഡി+ (1,080×2,520 പിക്‌സൽ) റെസല്യൂഷനാണ് ഉള്ളത്. ഡിസ്പ്ലേകളുടെ ടച്ച് സാമ്പിൾ റേറ്റ് യഥാക്രമം 140Hz, 240Hz വരെയാണ്. അഡ്രിനോ 730 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.വിവോ എക്സ് ഫോൾഡ്+ സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 12 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, 5x ഒപ്റ്റിക്കൽ സൂമുള്ള 8 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയാണ് പിൻ ക്യാമറകൾ. എഫ്/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിലുണ്ട്. പുറം ഡിസ്‌പ്ലേയിൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്.4,730mAh ബാറ്ററിയുമായി വരുന്ന വിവോ എക്സ് ഫോൾഡ്+ൽ 80W വയേഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ഫോൺ മടക്കി വച്ചാൽ 14.91 എംഎം കനവും തുറന്നാൽ 7.40 എംഎം കനവുമാണ് ഉള്ളത്. 311 ഗ്രാം ഭാരവും ഡിവൈസിനുണ്ട്.ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് ഓഷ്യനിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Related Articles

Back to top button