Big B
Trending

ജനുവരി ഒന്നുമുതൽ ജി.എസ്​.ടിയിൽ പുതിയ മാറ്റങ്ങൾ

ജനുവരി മുതൽ ചരക്കുസേവന നികുതിയിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ്​ നിയമഭേദഗതി. 2021 ധനകാര്യ നിയമത്തിന്‍റെ ഭാഗമായാണ്​ ഇത്​. പരോക്ഷ നികുതി വ്യവസ്ഥകൾ കർശനമാക്കുകയാണ്​ ഇതിന്‍റെ ലക്ഷ്യം.ടാക്സബ്​ൾ സപ്ലൈ, ഇൻപുട്ട്​ ടാക്സ്​ ക്രഡിറ്റ്​, അപ്പീൽ നിയമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്​ മാറ്റങ്ങൾ. ജി.എസ്​.ടി ​ഫോമുകളിൽ​ നികുതിയും വിൽപ്പനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങൾക്കെതിരെ നേരിട്ട്​ നടപടിയെടുക്കാൻ പുതിയ ഭേദഗതികൾ അനുവാദം നൽകും. ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കാനാകും.നിലവിലെ ജി.എസ്​.ടി വ്യവസ്ഥക്ക്​ കീഴിൽ വാർഷിക വിറ്റുവരവ്​ അഞ്ചുകോടി രൂപയിൽ കൂടുതലാണെങ്കിൽ കമ്പനി രണ്ട്​ പ്രതിമാസ റിട്ടേണുകൾ (ജി.എസ്​.ടി.ആർ 1, ജി.എസ്​.ടി.ആർ -3ബി) ഫയൽ ചെയ്യണം. ​ഈ ജി.എസ്​.ടി.ആർ 1, ജി.എസ്​.ടി.ആർ -3ബി എന്നിവ തമ്മിൽ പൊരുത്തക്കേടുകൾ ​ഇല്ലെന്ന്​ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊരുത്തക്കേട്​ ശ്രദ്ധയിൽപ്പെട്ടാൽ നികുതി വീണ്ടെടുക്കൽ നടപടികൾ സ്വീകരിക്കാൻ ഈ മാറ്റം അധികാരം നൽകും. നികുതി വീണ്ടെടുക്കലിന്​ മുന്നറിയിപ്പും നൽകില്ല. നേരത്തേ പൊരുത്തക്കേടുകളിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും പിന്നീട്​ റിക്കവറി പ്രക്രിയ ആരംഭിക്കുകയുമായിരുന്നു. അതിനാൽ തന്നെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്​.

Related Articles

Back to top button