Big B
Trending

രൂപയുടെ മൂല്യത്തില്‍ കുതിപ്പ്

യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചിതലും കുറഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 79.27 നിലവാരത്തിലെത്തി.ജൂണ്‍ 16നുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച ഡോളര്‍ സൂചിക നേരിട്ടത്.ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ യുഎസിലെ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ മാറ്റമില്ലാതിരുന്നതാണ് ഡോളറിനെ ബാധിച്ചത്. ട്രഷി ആദായം കുറയുകയും ഡോളര്‍ ദുര്‍ബലമാകുകയും ചെയ്തു.ആഗോള വിപണിയില്‍ ഇന്ധന വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചത്. ഇതോടെ ഓഹരി സൂചികകളില്‍ മുന്നേറ്റം പ്രകടമായി. ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളും നേട്ടമുണ്ടാക്കി.നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 78.90 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.യുഎസിലെ പണപ്പെരുപ്പം നിയന്ത്രണത്തിലായതോടെ ആഗോളതലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചു. 600 പോയന്റ് നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് നാലുമാസത്തെ ഉയര്‍ന്ന നിലവാരമായ 59,400ലെത്തി.

Related Articles

Back to top button