Big B
Trending

ഇന്ത്യയ്ക്ക് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി വരുന്നു

രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ റുപ്പീ വരുന്നു. 2022- 23 വര്‍ഷത്തില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്.ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും.പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പുതിയ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെന്ന് ബജറ്റ് അവതരണത്തിനിടയില്‍ ധനമന്ത്രി പറഞ്ഞു.

Related Articles

Back to top button