Big B
Trending

എസ്ബിഐയുടെ അറ്റാദായം 6,451 കോടിയായി ഉയർന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 81ശതമാനമാണ് വർധനയാണ് രേഖപ്പെടുത്തിയത്.മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി.നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിൻഡ് നൽകുന്നതിയതിയായി ജൂൺ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

Related Articles

Back to top button