Tech
Trending

ഒന്നിലധികം പേര്‍ക്ക് ഒന്നിച്ച് ട്വീറ്റ് ചെയ്യാം

ഒന്നിലധികം പേര്‍ക്ക് ഒരേ സമയം ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്ന ‘കൊളാബൊറേഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍.ഒരാള്‍ ട്വീറ്റ് തയ്യാറാക്കി മറ്റുള്ളവര്‍ക്ക് റിക്വസ്റ്റ് അയക്കുന്നു അവര്‍ അത് അക്സപ്റ്റ് ചെയ്താല്‍ ഒന്നിച്ചുതന്നെ ട്വീറ്റ് ചെയ്യാന്‍ സാധിക്കും.ഇങ്ങനെയുള്ള ട്വീറ്റുകള്‍ക്ക് മുകളിലായി ട്വിറ്റിലെ പങ്കാളികളായ ആളുകളുടെ പേരുകള്‍ കാണിക്കും.ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ വ്യവസായ പങ്കാളികളുമായും ബ്രാന്‍ഡുകളുമായും സഹകരിച്ച് ട്വീറ്റുകള്‍ പങ്കുവെക്കാന്‍ ഇതുവഴി സാധിക്കും. പരസ്യ വീഡിയോകളും ഉള്ളടക്കങ്ങളുമെല്ലാം ഈ രീതിയില്‍ പങ്കുവെക്കാനാവും.ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാന്‍ ട്വിറ്റര്‍ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ മൊബൈല്‍ ഡെവലപ്പറായ അലെസാന്‍ഡ്രോ പലൂസി വെളിപ്പെടുത്തിയിരുന്നു.ഇതിന് വേണ്ടി ട്വീറ്റ് കംപോസര്‍ സ്‌ക്രീനില്‍ പുതിയ കൊളാബൊറേഷന്‍സ് ബട്ടന്‍ ചേര്‍ക്കുമെന്നും പലൂസി വെളിപ്പെടുത്തി. എങ്ങനെയാണ് സഹ-എഴുത്തുകാരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇത്തരം ട്വീറ്റുകള്‍ക്ക് മുകളില്‍ വരികയെന്നതിന്റെ മാതൃകയും അദ്ദേഹം പങ്കുവെച്ചു.പരസ്പരം ഫോളോ ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ ഒന്നിച്ച് ട്വീറ്റ് ചെയ്യാന്‍ സാധിക്കൂ. ഓരോരുത്തരും റിക്വസ്റ്റ് അംഗീകരിക്കുന്നതിനനുസരിച്ച് പങ്കാളികളുടേയെല്ലാം അക്കൗണ്ടില്‍ ഈ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെടും.

Related Articles

Back to top button