
ട്വിറ്ററിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്ക് കമ്പനിയില്‍ വരുത്തിയത്.ഇപ്പോഴിതാ, ട്വിറ്ററിലെ 150 കോടി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ മസ്ക് തയാറെടുക്കുകയാണ്. ട്വിറ്ററിലൂടെയാണ് മസ്കിന്റെ പ്രഖ്യാപനം . വ്യാജ അക്കൗണ്ടുകളും ഏറെ നാളായി നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകളുമാകും നീക്കം ചെയ്യുക.വര്‍ഷങ്ങളോളം നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകളെയാകും മസ്കിന്റെ നടപടി പ്രധാനമായും ബാധിക്കുകയെന്നാണ് വിവരങ്ങള്‍. ദീര്‍ഘകാലം ലോഗിന്‍ ചെയ്യാതെയിരിക്കുന്ന അക്കൗണ്ടുകളെയും പുതിയ നീക്കം ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സജീവമായി ട്വിറ്ററില്‍ തുടരുന്നവരെ നീക്കം ബാധിച്ചേക്കില്ല. ഇത്രയുമധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല.