Tech
Trending

പുത്തൻ മാറ്റങ്ങളുമായി ട്വിറ്റർ

പ്രമുഖ മൈക്രോ-ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്റർ തങ്ങളുടെ വെബ്, ഫോൺ ആപ്ലിക്കേഷനുകളിൽ നിരവധി മാറ്റങ്ങൾ വരുത്തി. ചിർപ് എന്ന പുതിയ ഫോണ്ട് (വാക്കുകളുടെ സ്റ്റൈൽ) ആണ് പ്രധാന ആകർഷണം. ജനുവരിയിൽ അവതരിപ്പിച്ച ചിർപ് ഫോണ്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഈ ഫോണ്ട് ഉപയോഗിക്കാൻ ട്വിറ്റർ തീരുമാനിച്ചത്. അമേരിക്കൻ ഗോതിക്, യൂറോപ്യൻ ഗ്രോട്ടെസ്ക് ശൈലികളുടെ സങ്കരമാണ് ചിർപ് ഫോണ്ട് എന്ന് ട്വിറ്റർ പറയുന്നു. ആദ്യകാല വുഡ്‌കട്ട് മാതൃകകളുടെ സവിശേഷതകൾ പുത്തൻ ഫോണ്ടിൽ സംയോജിപ്പിക്കുന്നു.വെബ്, ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലെ എല്ലാ ഉപയോക്താക്കൾക്കും ചിർപ് ഫോണ്ടാണ് ഇനി ദൃശ്യമാവുക.മികച്ച ദൃശ്യാനുഭവം ഉറപ്പ് വരുത്താൻ ട്വിറ്ററിന്റ പ്രശസ്തമായ നീല നിറം ഇനി ഇന്റർഫെയ്‌സിൽ കുറയും. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതിനാണ് ഈ മാറ്റം എന്നാണ് വിശദീകരണം. ഉപയോക്താക്കൾക്ക് പുതിയ പാലറ്റ് ഓപ്ഷനുകൾ ലഭ്യമാക്കാനും ട്വിറ്ററിന് പദ്ധതിയുണ്ട്.’ഫോളോ’ ബട്ടണിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതുവരെ നീല ബട്ടൺ ആയിരുന്നെങ്കിൽ ഇനി കറുത്ത നിറത്തിലാണ് ഇവ പ്രദർശിപ്പിക്കുക. Follow എന്ന എഴുത്ത് മികച്ച രീതിയിൽ വായിക്കാൻ കറുപ്പ് നിറമാണ് നല്ലത് എന്നാണ് ട്വിറ്റർ വിശദീകരിക്കുന്നത്. അനാവശ്യമായ ഡിവൈഡർ ലൈനുകൾ നീക്കം ചെയ്യുകയും എളുപ്പത്തിലുള്ള വായനയ്ക്കായി ഫീഡുകൾ തമ്മിലുള്ള അകലം കൂട്ടുകയും ചെയ്തിട്ടുണ്ട്.ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ ലളിതമായ ഇന്റർഫേസ് ആണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് ട്വിറ്റർ ട്വീറ്റിലൂടെ വ്യക്തമാക്കി.

Related Articles

Back to top button