
ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനത്തിന് മാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് മസ്ക്. വെരിഫൈഡ് ബാഡ്ജ് ഉള്‍പ്പടെയാണ് ഈ പാക്കേജ്. ഇലോണ്‍ മസ്ക് തന്നെയാണ് നിരക്ക് പ്രഖ്യാപിച്ചത്.ഇതുവരെ പ്രമുഖരും ശ്രദ്ധേയരുമായ ആളുകള്‍ക്ക് മാത്രമാണ് വെരിഫൈഡ് ബാഡ്ജ് ആയ ബ്ലൂ ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ മസ്കിന്റെ പുതിയ പ്ലാനിലൂടെ മാസം എട്ട് ഡോളറിന് ആര്‍ക്കും വെരിഫിക്കേഷനും ബ്ലൂ ടിക്ക് ബാഡ്ജും ഒപ്പം ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന്റെ ഭാഗമായുള്ള അധിക ഫീച്ചറുകളും ആസ്വദിക്കാനാവും.ബ്ലൂടിക്ക് ഉള്ളവരെയും ഇല്ലാത്തവരെയും പ്രമാണിമാരും ദാസന്മാരുമായി കാണുന്ന നിലവിലെ സംവിധാനം അസംബന്ധമാണ്. ജനം ശക്തരാവട്ടെ! ബ്ലു ടിക്കിന് ഇനി പ്രതിമാസം എട്ട് ഡോളര്‍,’ മസ്ക് തന്റെ ട്വീറ്റില്‍ പറഞ്ഞു.അതേസമയം ഒരോ രാജ്യത്തെയും ജനങ്ങളുടെ ശേഷി അനുസരിച്ച് ഈ നിരക്കില്‍ മാറ്റം വരും. അതായത് എട്ട് ഡോളറിന് തുല്യമായ 662 രൂപ ആയേക്കില്ല ഇന്ത്യയില്‍. അതില്‍ കുറവുണ്ടാവാം.തങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള പ്രസാധകര്‍ക്ക് ഒരു പേവാള്‍ ബൈപ്പാസ് ഒരുക്കും. ഒപ്പം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു.