Tech
Trending

ടെക്‌നോ പോവ 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ടെക്നോ കമ്പനിയുടെ ആദ്യ 5ജി സ്മാർട്ഫോൺ ടെക്നോ പോവ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. മീഡിയ ടെക്ക് ഡൈമെൻസിറ്റി 900 പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ എട്ട് ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. 19,999 രൂപയാണ് ടെക്നോ പോവ 5ജി ഫോണിന് ഇന്ത്യയിലുള്ള വില. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണ് ഫോണിനുള്ളത്. കറുപ്പ് നിറത്തിലാണ് ഇത് വിപണിയിലെത്തുക. ആമസോണിൽ ഫെബ്രുവരി 14 മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും. ആദ്യത്തെ 1500 ഉപഭോക്താക്കൾക്ക് 1999 രൂപ വിലക്കിഴിവ് ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ആൻഡ്രോയിഡ് 11 ഓഎസിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ഫോൺ ആണ് ടെക്നോ പോവ 5ജി. കമ്പനിയുടെ ഹൈഓഎസ് 8.0 ആണ് ഫോണിൽ. 6.9 ഇഞ്ച് (1080×2460 പിക്സൽ) ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്.8 ജിബി ആണ് റാം ശേഷിയെങ്കിലും ഇതിലെ മെമ്മറി ഫ്യൂഷൻ സാങ്കേതിക വിദ്യയിലൂടെ ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് റാം 11 ജിബി വരെ വർധിപ്പിക്കാനാകുമെന്ന് കമ്പനി പറയുന്നു.ട്രിപ്പിൾ റിയർ ക്യാമറയിൽ എഫ്1.6 അപ്പേർച്ചറുള്ള 50 എംപി ക്യാമറയാണുള്ളത്. മറ്റ് ലെൻസുകൾ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. സെൽഫിയ്ക്കായി 16 എംപി ക്യാമറ നൽകിയിരിക്കുന്നു. സെൽഫിയ്ക്കായി ഡ്യുവൽ ഫ്ളാഷുമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയ്ക്ക് 18 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.

Related Articles

Back to top button