Big B
Trending

ആദ്യദിനം തന്നെ പണിമുടക്കി ഐടി വെബ്സൈറ്റ്: ഇൻഫോസിസിന് ധനമന്ത്രിയുടെ വിമർശനം

നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസം തന്നെ തകരാറിലായി. ടാഗ്ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്തതോടെ ഉടനെ പ്രശ്നം പരിഹരിക്കാൻ ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. വെബ്സൈറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ട്വീറ്റിന് മറുപടി നൽകികൊണ്ട് ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി പറഞ്ഞു.


പഴയ പോർട്ടൽ പിൻവലിച്ച് ജൂൺ ഏഴ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്.അന്ന് രാത്രിയോടെ തന്നെ വെബ്സൈറ്റ് തകരാറിലാകുകയും ചെയ്തു.നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആദായനികുതി പോർട്ടൽ സർക്കാർ ആരംഭിച്ചത്.നികുതി സംബന്ധമായ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് 2018ലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ഇ-ഫയലിങ് പോർട്ടൽ ആരംഭിച്ചത്. പിന്നീട് സൈറ്റ് പുതുക്കാൻ ഇൻഫോസിസിനെ ചുമതലപ്പെടുത്തി. നികുതി അടയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഇ–ഫയലിങ് പോർട്ടൽ വഴി നൽകാനാകും. ഇതുവഴി നികുതിദായകർക്ക് സമയവും ലാഭിക്കാം . ഒപ്പം ഉദ്യോഗസ്ഥർക്ക് ജോലിഭാരവും കുറയും. കൂടാതെ നികുതിദായകന് ആദായനികുതി ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥയും ഇല്ലാതാവും.

Related Articles

Back to top button