Tech
Trending

200 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുമായി സാംസങ്

സ്മാർട്ഫോണുകൾക്ക് വേണ്ടിയുള്ള 200 മെഗാപിക്സൽ ക്യാമറ പ്രഖ്യാപിച്ച് സാംസങ്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഉയർന്ന റസലൂഷനിലുള്ള ക്യാമറയായിരിക്കും ഇത്. 0.64 മൈക്രോമീറ്റർ വലിപ്പമുള്ള പിക്സലുകളാണിതിൽ.സ്മാർട്ഫോൺ ഉപയോഗിച്ച് അൾട്രാ ഹൈ റസലൂഷനിലുള്ള ചിത്രങ്ങൾ പകർത്താൻ പുതിയ ISOCELL HP1 സെൻസറിന് സാധിക്കും.അതേസമയം നല്ലരീതിയിൽ വെളിച്ചമുള്ള പശ്ചാത്തലത്തിൽ സെൻസറിലെ 20 കോടി പിക്സലുകൾക്ക് അൾട്രാ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ ഫോണിൽ പകർത്താനും സാധിക്കും. സെക്കന്റിൽ 30 ഫ്രെയിംസ് വേഗതയിൽ 8K വീഡിയോ ചിത്രീകരിക്കാനും ഈ സെൻസറിൽ സാധിക്കും.പശ്ചാത്തലത്തിനനുസരിച്ച് പിക്സലുകൾ ക്രമീകരിക്കാൻ കഴിവുള്ള പിക്സൽ ബിന്നിങ് സാങ്കേതിക വിദ്യയും പുതിയ ഇമേജ് സെൻസറിൽ സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് പ്രകാശം കുറഞ്ഞ അന്തരീക്ഷത്തിൽ 2.56 മൈക്രോമീറ്റർ പിക്സൽ വലിപ്പമുള്ള 12.5 എംപി സെൻസറായി മാറാൻ ഇതിന് സാധിക്കും. 2.56 പിക്സലിന് കൂടുതൽ പ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുണ്ട്.ഈ സെൻസറുകൾ എന്നുമുതൽ സ്മാർട്ഫോണുകളിൽ ഉപയോഗിച്ചുതുടങ്ങുമെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.ഇത് കൂടാതെ ഐഎസ്ഒ സെൽ ജിഎ്# 5 എന്ന മറ്റൊരു ക്യാമറ സെൻസറും കമ്പനി പുറത്തിറക്കി. ഓട്ടോ ഫോക്കസിങ് സാങ്കേതിക വിദ്യയായ ഡ്യുവൽ പിക്സൽ പ്രോയും 1.0 മൈക്രോമീറ്റർ സെൻസറും സംയോജിപ്പിച്ചുള്ള വിപണിയിലെ ആദ്യ സെൻസറാണിത്.

Related Articles

Back to top button