Tech
Trending

സാംസങ് ഗാലക്‌സി A52ന്റെ 5ജി പതിപ്പും ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് മാർച്ചിലാണ്‌ ആഗോള വിപണിയിലേക്ക് പുത്തൻ ഗാലക്‌സി A സീരീസ് ഫോണുകൾ അവതരിപ്പിച്ചത്. ഗാലക്‌സി A52, ഗാലക്‌സി A52 5ജി, ഗാലക്‌സി A72 എന്നീ സ്മാർട്ട്ഫോണുകളാണ് സാംസങ് പുതുതായി അവതരിപ്പിച്ചത്.ഇതിൽ ഗാലക്‌സി A52, ഗാലക്‌സി A72 എന്നീ സ്മാർട്ട്ഫോണുകൾ ദിവസങ്ങൾക്കുള്ളിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗാലക്‌സി A52 5ജിയും അധികം താമസമില്ലാതെ ഇന്ത്യയിലെത്തും.ഗാലക്‌സി A52 5ജിയ്ക്ക് 429 യൂറോ (ഏകദേശം 37,100 രൂപ) ആണ് വില. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് കളർ ഓപ്ഷനുകളിൽ ഗാലക്‌സി A52ന്റെ 5ജി പതിപ്പ് ഇന്ത്യയിലെത്തും.


ഡ്യുവൽ സിം (നാനോ) ഫോൺ ആയ സാംസങ് ഗാലക്‌സി A52 5ജി, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ വൺ യുഐ 3.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഫോണിന്റെ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750G SoC പ്രോസെസ്സറും 8 ജിബി റാമുമാണ് ഫോണിന്. എഫ് / 1.8 ലെൻസുള്ള ഗാലക്‌സി A52 5ജിയുടെ 64 മെഗാപിക്സൽ പ്രൈമറി സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുണ്ട് (ഒഐഎസ്). 12 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ചേർന്നതാണ് ക്വാഡ് കാമറ. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.4,500 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 52 5 ജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button