Big B
Trending

തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഎസ് കേന്ദ്ര ബാങ്ക്

പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കിലും സാമ്പത്തിക സൂചകങ്ങള്‍ അനുകൂലമായതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇത്തവണ നിരക്ക് വര്‍ധിപ്പിച്ചില്ല. ജൂലായില്‍ നടക്കുന്ന, അടുത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയോഗത്തില്‍ കാല്‍ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കുറയാന്‍ തുടങ്ങുന്നതോടെ 2024ലില്‍ നിരക്കില്‍ ഒരു ശതമാനത്തോളം കുറവുവരുത്താമെന്നുമാണ് സമിതിയുടെ പ്രതീക്ഷ. പണപ്പെരുപ്പം ലക്ഷ്യനിരക്കായ രണ്ട് ശതമാനത്തിലേയ്ക്ക് തിരികെകൊണ്ടുവരുന്നതില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിലയിരുത്തല്‍. സമ്പദ്ഘടയില്‍നിന്നുള്ള സൂചനകള്‍ പ്രകാരം വ്യക്തിഗത ഉപഭോഗ ചെലവുകളുടെ വില സൂചിക നിലവിലെ 4.7 ശതമാനത്തില്‍നിന്ന് വര്‍ഷാവസാനത്തോടെ 3.9 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം അവസാനത്തോടെ കടമെടുപ്പ് ചെലവില്‍ അര ശതമാനംകൂടി വര്‍ധനവുണ്ടായേക്കാമെന്നും കേന്ദ്ര ബാങ്ക് അനുമാനിക്കുന്നു. 40 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലക്കയറ്റത്തെതുടര്‍ന്നാണ് ഫെഡ് കര്‍ശനമായ പണനയവുമായി മുന്നോട്ടുപോയത്. തുടര്‍ച്ചയായി 10 തവണയാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. 5-5.25 ശതമാനം നിലവാരത്തിലാണ് നിലവില്‍ ഫെഡ് നിരക്ക്.

Related Articles

Back to top button