Tech
Trending

കളർ OS 12 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ഒപ്പോ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റം കളർ OS 12 പുറത്തിറക്കി. വൺപ്ലസ്, ഓപ്പോ ഫോണുകളിലാണ് ഈ പുതിയ വേർഷൻ ലഭ്യമാകുക. പുതിയ ഡിസൈനും മികച്ച സെക്യൂരിറ്റി ഫീച്ചറുകളുമായി വരുന്ന കളർ OS 12 ഒക്ടോബറിലാണ് പുറത്തിറങ്ങുന്നത്. സ്വന്തം മാർക്കറ്റായ ചൈനയിലായിരിക്കും കളർ OS 12 ആദ്യം ലഭ്യമാകുക. ക്വിക്ക് വ്യൂ കാർഡ്‌സ്, പുതിയ 3D ഫീച്ചറായ ഓമോജി എന്നിവയാണ് പുതിയ ആൻഡ്രോയിഡ് സ്കിന്നിന്റെ പ്രധാന ആകർഷണം. വിൻഡോസ് 10, 11 ലാപ്ടോപ്പുകളിലൂടെ ഫോണുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള ഫീച്ചറും കളർ OS 12ലുണ്ട്.ഒപ്പോയുടെ ഫൈൻഡ് X3 സ്മാർട്ട്ഫോണുകളിലാണ് ആദ്യം കളർ OS 12 റിലീസ് ചെയ്യുക.ഫോൺ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പുതിയ ഷോർട്ട്കട്ടുകളും പുതിയ കളർ OS 12ൽ ക്രമീകരിച്ചിട്ടുണ്ട്. മികച്ച അനിമേഷന് വേണ്ടി ക്വാണ്ടം അനിമേഷൻ എൻജിനും പുതിയ UI ആവരണത്തിലുണ്ട്.

Related Articles

Back to top button