Big B
Trending

രൂപയുടെ മൂല്യത്തിലും വൻ തകര്‍ച്ച

യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിലും കുത്തനെ ഇടിവുണ്ടായി. ഡോളറിനെതിരെ 75.27 നിലവാരത്തിലേയ്ക്കാണ് രൂപ താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. ഒരൊറ്റ ദിവസംകൊണ്ട് 68 പൈസയിലേറെയാണ് നഷ്ടം.വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ തകര്‍ച്ച, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന തുടങ്ങിയവയാണ് കറന്‍സിയെ ബാധിച്ചത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് ബുധനാഴ്ച 3,417.16 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. വ്യാഴാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും മൂന്നുശതമാനത്തിലേറെയാണ് തകര്‍ച്ചനേരിട്ടത്. ക്രൂഡ് ഓയിലിന്റെ വിലയാകട്ടെ ബാരലിന് 100 ഡോളര്‍ പിന്നിടുകയുംചെയ്തു.റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ റിസ്‌കുള്ള ആസ്തികളില്‍നിന്ന് വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണംപോലുള്ള സുരക്ഷിത ആസ്തികളിലേയ്ക്ക് കൂടുമാറുകയാണ്. 75.75-76 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിഞ്ഞേക്കാം. ഇടിവ് അതിനുമുകളിലേയ്ക്കും തുടര്‍ന്നാല്‍മാത്രമെ ആര്‍ബിഐ ഇടപെടലുണ്ടാകൂവെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button