Tech
Trending

2021 റിയൽമി C11 വിപണിയിലെത്തി

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ റിയൽമി കഴിഞ്ഞ വർഷം ജൂലായിൽ അവതരിപ്പിച്ച ബഡ്ജറ്റ് സ്മാർട്ട്ഫോൺ C11ന്റെ പരിഷ്കരിച്ച 2021 പതിപ്പ് വില്പനക്കെത്തി. 2 ജിബി റാമും 32 ജിബി ഇന്റെർണൽ സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വില്പനക്കെത്തിയിരിക്കുന്നത്.കൂൾ ബ്ലൂ, കൂൾ ഗ്രേ നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന 2021 റിയൽമി C11യ്ക്ക് 6,999 രൂപയാണ് വില. അതെ സമയം ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയ്ക്ക് 200 രൂപ ഡിസ്‌കൗണ്ടിൽ 6,799 രൂപയ്ക്ക് ഇപ്പോൾ 2021 റിയൽമി C11 വാങ്ങാം. റിയൽമി C11 കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തപ്പോൾ 7,499 രൂപയായിരുന്നു വില.


ഇരട്ട നാനോ സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്ന 2021 റിയൽമി C11, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയ റിയൽമി UI ഗോ എഡിഷൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. മിനി-ഡ്രോപ്പ് ഡിസ്പ്ലെയുള്ള 6.5 ഇഞ്ച് എച്ഡി+ (720×1,600 പിക്‌സൽ) സ്ക്രീൻ ആണ് ഫോണിന്.2 ജിബി LPDDR4X റാമുമായി ബന്ധിപ്പിച്ച യൂനിസോക് SC9863A പ്രോസസ്സർ ആണ് 2021 റിയൽമി C11-ന്റെ കരുത്ത്. 32 ജിബി ഇന്റെര്ണല് മെമ്മറി മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തിൽ വർദ്ധിപ്പിക്കാവുന്നതാണ്.എൽഇഡി ഫ്ലാഷ് സഹിതം 8 മെഗാപിക്സൽ (എഫ്/2.0 ലെൻസ്) സിംഗിൾ ലെൻസ് ക്യാമെറയാണ് 2021 റിയൽമി C11. എഫ്/2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൽഫി കാമറ വാട്ടർഡ്രോപ്-സ്റ്റൈൽ നോച് രീതിയിൽ ഫോണിന്റ മുന്നിലും ക്രമീകരിച്ചിട്ടുണ്ട്.റിവേഴ്‌സ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി തന്നെയാണ് 2021 റിയൽമി C11-ലും. 4ജി , വോൾട്ടെ, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് v5.0, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‍ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button