Tech
Trending

റിയൽമി നാർസോ 30 എത്തി

ഈ വർഷം ഫെബ്രുവരിയിലാണ് റിയൽമി പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയായ നാർസോ 30 അവതരിപ്പിച്ചത്. നാർസോ 30 പ്രോ 5ജി, നാർസോ 30A എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയിൽ ഇന്ത്യയിലെ വില്പനക്കെത്തിയത്. ഇതേ ശ്രേണിയിൽ നാർസോ 30 യും അവതരിപ്പിച്ചിരിക്കുകയാണ്. റിയൽമി മലേഷ്യൻ വിപണിയിലാണ് റിയൽമി നാർസോ 30യുടെ അരങ്ങേറ്റം നടന്നത്. അധികം താമസമില്ലാതെ ഇന്ത്യയിലും വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന റിയൽമി നാർസോ 30യ്ക്ക് 799 മലേഷ്യൻ റിങ്കിറ്റ് (ഏകദേശം 14,100 രൂപ) ആണ് വില.6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് റിയൽമി നാർസോ 30 എത്തിയിരിക്കുന്നത്. റേസിങ് ബ്ലൂ, റേസിങ് സിൽവർ നിറങ്ങളിൽ റിയൽമി നാർസോ 30 വാങ്ങാം.


ഡ്യുവൽ സിം (നാനോ) ഫോണായ നാർസോ 30, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുണ്ട്. മീഡിയടെക് ഹീലിയോ G95 SoC പ്രോസസ്സർ ആണ് നാർ‌സോ 30യ്ക്ക് കരുത്ത് പകരുന്നത്.എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നർസോ 30യ്ക്ക് നൽകിയിരിക്കുന്നത്.സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, നർസോ 30ന് മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയാണ്.32 ദിവസം വരെ സ്റ്റാൻഡ് ബൈ ടൈം അവകാശപ്പെടുന്ന 5,000mAh ബാറ്ററിയാണ് റിയൽമി നാർസോ 30യിൽ. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണിന്റെ ബാറ്ററി 65 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാം.

Related Articles

Back to top button