Tech
Trending

അത്യുഗ്രൻ ഇയർബഡ്സുമായി പിട്രോൺ

മിക്ക ഫീച്ചറുകൾ ഉള്‍പ്പെടുത്തി പിട്രോണ്‍ കമ്പനി ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോര്‍ എന്ന പേരില്‍ വില കുറച്ച് പുതിയ വയര്‍ലെസ് ഇയര്‍ബഡസ് പുറത്തിറക്കി. ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന് 30 ഡിബി വരെ നോയിസ് ക്യാന്‍സലേഷന്‍ സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, വില കുറച്ചു വില്‍ക്കുന്ന വയര്‍ലെസ് ഇയര്‍ബഡുകളുടെ കാര്യത്തില്‍ പുതിയ തുടക്കമിടുകയാണെന്ന് കമ്പനി പറയുന്നു. ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോ കറുപ്പ്, ഗ്രാഫൈറ്റ് കറുപ്പ്, നിയോണ്‍ നീല എന്നീ മൂന്നു നിറങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇവയ്ക്ക് ഒരു വര്‍ഷമാണ് വാറന്റി. ബ്ലൂടൂത് ഉള്ള എല്ലാ ഉപകരണങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിപ്പിക്കാം.

ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറില്‍ ഏറ്റവും പുതിയ ബ്ലൂടൂത് 5.3 ഉപയോഗിച്ചിരിക്കുന്നതിനാല്‍, സ്ഥിരതയുളള കണക്ഷന്‍ വേഗത്തില്‍ നേടാം. ബ്ലൂടൂത് ഉള്ള എല്ലാ ഉപകരണങ്ങളോടും സഹകരിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാം.ഒറ്റ ഫുള്‍ ചാര്‍ജില്‍ 50 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന്റെ മറ്റൊരു പ്രധാന ഗുണം. അതായത് ഇടമുറിയാതെ ദിവസങ്ങളോളം ഇവ ഉപയോഗിക്കാനായേക്കും. ചാര്‍ജിങ് കെയ്‌സ് ഉപയോഗിച്ച് പല തവണ ചാര്‍ജും ചെയ്യാം. ചാര്‍ജിങ് കെയ്‌സ് ഇയര്‍ബഡ്‌സ് കേടാകാതെ സംരക്ഷിക്കാനും ഉതകും.ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിന് 1199 രൂപയാണ് എംആര്‍പി. എന്നാൽ, പ്രത്യേക തുടക്ക ഓഫര്‍ എന്ന നിലയില്‍ ഇവ ഇപ്പോള്‍ 899 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നു വാങ്ങാം. മികച്ച ഓഡിയോ ക്വാളിറ്റിയും ഏറ്റവും പുതിയ നോയിസ് ക്യാന്‍സലിങ് അടക്കം ആധുനിക സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ബെയ്‌സ്‌പോഡ്‌സ് ഒണ്‍കോറിനെ ആകര്‍ഷകമാക്കുന്നത്.

Related Articles

Back to top button