സ്പൈസ്ജെറ്റ് വിമാനക്കമ്പനിയുടെ പകുതി സർവീസുകൾക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടി.അടിക്കടിയുള്ള സാങ്കേതികത്തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക് നീട്ടിയത്.വേനൽക്കാല ഷെഡ്യൂൾ അനുസരിച്ചുള്ള അനുവദനീയമായ ഡിപാർച്ചറുകളുടെ എണ്ണമാണ് പകുതിയായി വെട്ടിച്ചുരുക്കിയത്.ഏപ്രിൽ 1 മുതൽ ജൂലൈ 5 വരെ ഏകേദശം 8 സാങ്കേതികത്തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ മറുപടി ലഭിച്ച ശേഷമാണ് വിലക്ക് ഏർപ്പെടുത്തിയത്.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023