Tech
Trending

ഷഓമിയുടെ ആദ്യ ഗെയിമിങ് ഫോൺ, പോക്കോ F3 ജിടിയായി ഇന്ത്യയിലേക്ക്

ടെക് ലോകത്തെ ചൈനീസ് ഭീമനായ ഷഓമി കഴിഞ്ഞ ദിവസമാണ് ഗെയിമിങ് ആരാധകർക്കുള്ള തങ്ങളുടെ ആദ്യ ഫോൺ, റെഡ്മി K40 ഗെയിമിംഗ് എഡിഷൻ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ റെഡ്മി K40 ഗെയിമിംഗ് എഡിഷൻ ആയല്ല റീബ്രാൻഡ് ചെയ്തത് പോക്കോ F3 ജിടിയായാവും ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് റിപോർട്ടുകൾ.ടിപ്പ്സ്റ്റർ കാസ്പെർ സ്കർസയ്‌പെക് ആണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്. പ്രധാനമായും ഗെയ്മിങ്ങിനായി സ്മാർട്ട്ഫോണിനെ ആശ്രയിക്കുന്നവർക്ക് യോജിക്കുന്ന വിധം ചുരുക്കി വയ്ക്കാവുന്ന ഷോൾഡർ ബട്ടണുകൾ, മൂന്നു മൈക്കുകൾ, ഡോൾബി അറ്റ്മോസ് സപ്പോർട്ട്, ജെബിഎൽ കമ്പനി ട്യൂൺ ചെയ്ത ഓഡിയോ എന്നിവയാണ് റെഡ്മി K40 ഗെയിമിംഗ് എഡിഷന്റെ പ്രത്യേകതകൾ. റീബ്രാൻഡഡ്‌ പതിപ്പായതുകൊണ്ട് ഈ ഫീച്ചറുകളെല്ലാം പോക്കോ F3 ജിടിയിലും ഇടം പിടിക്കും.

റെഡ്മി K40 ഗെയിമിംഗ് എഡിഷന്റെ അതെ സ്പെസിഫിക്കേഷൻ പോക്കോ F3 ജിടിയിലും പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പോക്കോ F3 ജിടി പ്രവർത്തിക്കുക. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയായിരിക്കും ഹാൻഡ്‌സെറ്റിന്. 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും, 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും, മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസ്സറും പോക്കോ F3 ജിടിയിൽ പ്രതീക്ഷിക്കാം. ഗെയിമിങ് സമയത്ത് ഫോൺ ചൂടാവാതിരിക്കാൻ വേപ്പർ ചേംബർ ലിക്വിഡ്കൂൾ സാങ്കേതികവിദ്യ പോക്കോ F3 ജിടിയിൽ ഇടം പിടിക്കും.എഫ് / 1.65 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും ഹാൻഡ്സെറ്റിന്. 16 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് മുൻവശത്ത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,065mAh ബാറ്ററിയാണ് പോക്കോ F3 ജിടിയിൽ ഇടം പിടിക്കുക.

Related Articles

Back to top button