Tech
Trending

ലാവ ബ്ലേസ് എൻഎക്സ്ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ലാവ ബ്ലേസ് എൻഎക്സ്ടി (Lava Blaze NXT) ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ജൂലൈയിൽ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണിത്.ലാവ ബ്ലേസ് എൻഎക്സ്ടി ആമസോണിലൂടെയാണ് വിൽപ്പനയ്ക്കെത്തുന്നത്. പുതിയ ഹാൻഡ്‌സെറ്റിന്റെ 4ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 9,299 രൂപയാണ് വില. ചുവപ്പ്, പച്ച കളർ വേരിയന്റുകളിലാണ് ഈ ഫോൺ എത്തുന്നത്. എച്ച്‌ഡി+ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ബ്ലേസ് എൻഎക്‌സ്‌ടിക്കുള്ളത്. ഇത് 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസർ പായ്ക്ക് ചെയ്യുന്നു. ഈ സ്മാർട് ഫോണിന് 3 ജിബി അധിക വെർച്വൽ റാമും ഉണ്ട്. 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.ലാവ ബ്ലേസ് എൻഎക്സ്ടിയിൽ 13 മെഗാപിക്‌സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും മുൻവശത്ത് 8 മെഗാപിക്‌സൽ സെൽഫി സ്‌നാപ്പറും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി.ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുമെന്നാണ് ലാവ അവകാശപ്പെടുന്നത്.

Related Articles

Back to top button