രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലില്‍ നെഗറ്റീവ് നിരക്കാണ് രേഖപ്പെടുത്തിയത്. -0.92 ശതമാനമായാണ് കുറഞ്ഞത്. 2020 ജൂലായ്ക്കുശേഷം ഇതാദ്യമായാണ് മൊത്തവില പണപ്പെരുപ്പം നെഗറ്റീവ് നിരക്കിലെത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം അടുത്തമാസം നാല് ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് താഴെ തുടരുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചും റിസര്‍വ് ബാങ്ക് ആലോചിച്ചേക്കും. അതിന് മുന്നോടിയായാണ് കഴിഞ്ഞ തവണ നിരക്ക് വര്‍ധനവില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നത്.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023