Tech
Trending

പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി

പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി എത്തുന്നു. ജൂലൈ 5ന് പുതിയ വാഹനത്തിന്റെ ആദ്യ പ്രദർശനം നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേർന്ന് വികസിപ്പിക്കുന്ന ഈ വാഹനം നെക്സ വഴിയാണ് വിൽപനയ്ക്കെത്തുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയ മോഡലും ഇതായിരിക്കും. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിക്കുന്നത്. ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസിൽ നിന്ന് മാരുതിയുടെ ഈ മോഡലിൽ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രിൽ, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ പുതിയ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎൻജിഎ–സി ആർക്കിടെക്ച്ചറിലാണ് എംപിവിയുടെ നിർമാണം. ഇന്നോവ ഹൈക്രോസിലെ 2 ലീറ്റർ പെട്രോൾ, 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനുകളിൽ പുതിയ വാഹനം എത്തും. 2017 ലാണ് ടൊയോട്ടയും സുസുക്കിയും സഹകരണത്തിൽ എത്തുന്നത്. തുടർന്ന് ബലേനോ, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പുകൾ കമ്പനി വിപണിയിലെത്തിച്ചു.

Related Articles

Back to top button