Tech
Trending

യുക്രൈനിൽ സ്റ്റാര്‍ലിങ്ക് എത്തിച്ച് ഇലോണ്‍ മസ്‌ക്‌

റഷ്യയില്‍ നിന്ന് ആക്രമണം നേരിടുന്ന യുക്രൈനിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിലനിര്‍ത്താന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിച്ച് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക്. കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനിലേക്ക് കൂടുതല്‍ ടെര്‍മിനലുകള്‍ (സ്റ്റാര്‍ലിങ്ക് ആന്റിന സംവിധാനം) അയക്കുമെന്നും മസ്‌ക് വ്യക്തമാക്കി.യുക്രൈനിന്റെ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രിയുമായ മിഖൈലോ ഫെഡൊറോവ് സ്റ്റാര്‍ലിങ്ക് സേവനം രാജ്യത്തിന് നല്‍കണമെന്ന് അപേക്ഷിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മസ്‌ക് സേവനം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നത്.റഷ്യന്‍ ആക്രമണ യുക്രൈനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന്റെ കിഴക്ക്, ദക്ഷിണ മേഖലകളില്‍ പോരാട്ടം ശക്തമാണ്.ചെലവ് വളരെ കൂടുതലാണെങ്കിലും ഉള്‍നാടുകളിലും പരമ്പരാഗത സേവനങ്ങള്‍ എത്തിക്കാന്‍ പ്രയാസമുള്ള മേഖലകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനത്തിന് സാധിക്കും. ചുഴലിക്കാറ്റ് ഉള്‍പ്പടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്കിടയിലും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്.സ്റ്റാര്‍ലിങ്കിന് 1469 ഉപഗ്രങ്ങളുണ്ട്. ഇതില്‍ 272 എണ്ണം കൂടി സജീവമാകാന്‍ പോവുകയാണ്.

Related Articles

Back to top button