Big B
Trending

ഓഗസ്‌റ്റോടെ സ്റ്റാർലിങ്ക് ലോകമെങ്ങും എത്തും.

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് ഓഗസ്റ്റോടെ ലോകത്താകമാനം ബ്രോഡ്ബാൻഡ് സേവനം നൽകും. ഇതിനായി സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കോർപറേഷൻ 1,500 ലധികം സാറ്റലൈറ്റുകൾ ഇതിനോടകം വിക്ഷേപിച്ചുകഴിഞ്ഞു.500നും ആയിരം കോടി ഡോളറിനുമിടയിലാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. 2000 കോടി ഡോളറിലധികം അതിന്റെ പരിപാലനചെലവിനായി വേണ്ടിവരുമെന്നും മസ്ക് പറയുന്നു. ഇന്റർനെറ്റ് സേവനം നൽകുന്നതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തി. സാമ്പ്രദായിക ഫൈബർ, വയർലെസ് നെറ്റ് വർക്കുകൾ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യവാസംകുറഞ്ഞ അന്റാർട്ടിക്ക പോലുള്ള ധ്രുവപ്രദേശങ്ങളിൽപോലും സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഇലോൺ മസ്കിന്റെ സംഘം.നിലവിൽ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വർധിപ്പിക്കുമെന്നും മൊബൈൽ വേൾഡ് കോൺഗ്രസിൽ മസ്ക് ഇക്കാര്യം പ്രഖ്യാപിച്ചു.

Related Articles

Back to top button