Tech
Trending

സോണി ബ്രാവിയ XR-X90Lസീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സോണി ഇന്ത്യ പുതിയ ബ്രാവിയ എക്‌സ്ആര്‍ എക്‌സ90 എല്‍ സീരീസ് എല്‍ഇഡി ടിവികള്‍ അവതരിപ്പിച്ചു. ബ്രാവിയ എക്‌സ്ആര്‍ എക്‌സ്90എസ്എല്‍ല്‍ സീരീസ് മികച്ച ദൃശ്യാനുഭവവും ശബ്ദാനുഭവവും നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. XR-55X90L, XR-65X90L, XR-75X90L എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഈ സീരിസിലുള്ളത്. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തിന് യഥാക്രമം 1,39,990 രൂപയും, 1,79,999 രൂപയും ആണ് വില. ഇവ രണ്ടും ജൂണ്‍ 26 മുതല്‍ വില്‍പനയാരംഭിക്കും. മൂന്നാമത്തെ വേരിയന്റിന്റെ വിലയും വില്‍പന തീയ്യതിയും വ്യക്തമല്ല. വരും തലമുറ കൊഗ്നിറ്റീവ് പ്രൊസസര്‍ എക്‌സ്ആര്‍ ആണ് ഇതിന് ശക്തിപകരുക. എക്‌സ്ആര്‍ 4കെ അപ്പ്‌സ്‌കേലിങ് , എക്‌സ്ആര്‍ മോഷന്‍ ക്ലാരിറ്റി സാങ്കേതിക വിദ്യകളിലൂടെ മികച്ച 4കെ അനുഭവമായിരിക്കും ടിവി നല്‍കുക. അക്വാസ്റ്റിക് മള്‍ടി ഓഡിയോ, സൗണ്ട് പൊസിഷനിങ് ട്വീറ്റര്‍ എന്നിവയോടുകൂടിയുള്ള എക്‌സആര്‍ സൗണ്ട് പൊസിഷനിങ്, 3ഡി സൗണ്ട് അപ്പ് സ്‌കേലിങ് സാങ്കേതിക വിദ്യകള്‍ മികച്ച ശബ്ദാനുഭവത്തിനായും നല്‍കിയിട്ടുണ്ട്. പ്ലേ സ്റ്റേഷന്‍ ഗെയിമിങും മികച്ച രീതിയില്‍ ഇത് പിന്തുണയ്ക്കും. ഗൂഗിള്‍ ടിവി യുടെ പിന്‍ബലത്തില്‍ മികച്ച സ്മാര്‍ട് ടിവി അനുഭവവും എക്‌സ്90 എല്‍ സീരീസില്‍ ലഭിക്കും. ആപ്പിള്‍ എയര്‍പ്ലേ, ഹോം കിറ്റ് എന്നിവയും ഇത് പിന്തുണയ്ക്കും.

Related Articles

Back to top button